പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയത് മൂന്നര ലക്ഷം കുട്ടികൾ

  • Post category:news
  • Reading time:1 min read
You are currently viewing പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയത് മൂന്നര ലക്ഷം കുട്ടികൾ

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു. സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി തൃശൂരിൽ നി‍ർവ്വഹിച്ചു. ഹൈസ്കൂള്‍- ഹയര്‍സെക്കണ്ടറി ഏകീകരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഹയർസെക്കണ്ടറി അധ്യാപകർ സ്കൂളുകളിലെത്തുക.

പൂര്‍ണ്ണമായ പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റൽ ക്ലാസുകളുമായി കുട്ടികളെ വരവേൽക്കാൻ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്കൂളുകൾ. ഏകദേശം മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

0Shares