പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം

  • Post category:news
  • Reading time:1 min read
You are currently viewing പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം

എറണാകുളം: ആലുവ പെരിയാറിൽ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കഴിഞ്ഞ ദിവസമാണ് 30 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന മൃതദേഹം യൂസികോളേജിന് സമീപമുള്ള കുളിക്കടവിൽ നിന്നും കണ്ടെടുത്തത്. ഇത് സ്ത്രീയുടെ മൃതദേഹമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. വായിൽ തുണി തിരുകികയറ്റിയതായും സംശയിക്കുന്നു. കൊലപാതകം ചെയ്ത ശേഷം മൃതദേഹം കല്ല് കൊണ്ട് കെട്ടി പുഴയിൽ താഴ്ത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. പിന്നീട് ദ്രവിച്ച മൃതദേഹം കെട്ടഴിഞ്ഞതോടെ ഒഴുകി കടവിൽ എത്തിയെന്നുമാണ് നിഗമനം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും സമീപത്തെ സി.സി.ടി.വി ദൃശ്യ മടക്കം പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

0Shares