പുകവലിച്ചത് തടഞ്ഞ അമ്മ മകന്‍റെ ബീഡി പിടിച്ചുവാങ്ങി; അമ്മയ്ക്ക് മകന്‍റെ ക്രൂരമര്‍ദ്ദനം

  • Post category:news
  • Reading time:1 min read
You are currently viewing പുകവലിച്ചത് തടഞ്ഞ അമ്മ മകന്‍റെ ബീഡി പിടിച്ചുവാങ്ങി; അമ്മയ്ക്ക് മകന്‍റെ ക്രൂരമര്‍ദ്ദനം

പുകവലി തടഞ്ഞ അമ്മയ്ക്ക് മകന്‍റെ ക്രൂരമര്‍ദ്ദനം. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള മകനാണ് തിരുവനന്തപുരം ഐരാണിമുട്ടം സ്വദേശിയായ ഗോമതി(70)യെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതര പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗോമതിയുടെ തലച്ചോറില്‍ നിന്നും രക്തസ്രാവമുണ്ട്. പുകവലിച്ചത് തടഞ്ഞ അമ്മ മകന്‍റെ ബീഡി പിടിച്ചുവാങ്ങിയതിനെ തുടര്‍ന്നാണ് അടയ്ക്ക ചതയ്ക്കുന്ന കല്ലെടുത്ത് മകന്‍ ഗോമതിയെ ആക്രമിച്ചത്. ഇവരുടെ ഇടതുകണ്ണിനും എല്ലുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തടയാന്‍ ശ്രമിച്ച വീട്ടിലെ ജോലിക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

0Shares