പി.സി ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മതവിശ്വാസത്തെ അവഹേളിച്ചവരുടെ പരാജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കും

  • Post category:news
  • Reading time:1 min read
You are currently viewing പി.സി ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മതവിശ്വാസത്തെ അവഹേളിച്ചവരുടെ പരാജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കും

കേരളത്തില്‍ പി.സി ജോര്‍ജും അദ്ദേഹത്തിന്‍റെ കേരള ജനപക്ഷം പത്തനംത്തിട്ട ഉള്‍പ്പെടെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. സമൂഹത്തിന്‍റെ മതവിശ്വാസത്തെ അവഹേളിച്ചവരുടെ പരാജയം ഉറപ്പാക്കുവാന്‍ രംഗത്തിറങ്ങാനാണ് ജനപക്ഷത്തിന്‍റെ പുതിയ തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഇത്തവണ മത്സരിക്കാനിറങ്ങുമെന്നായിരുന്നു പി.സി ജോര്‍ജ് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് ശേഷമാണ് ജോര്‍ജിന്‍റെ ഇപ്പോഴത്തെ പിന്മാറ്റം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നും മതവിശ്വാസങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കുവാന്‍ ജനപക്ഷം പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങേണ്ട സമയമായി എന്നുമാണ് ജനപക്ഷത്തിന്‍റെ പുതിയ തീരുമാനം.

0Shares