പി.സി.ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലേക്ക്; ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുമായി പി.സി ചര്‍ച്ച നടത്തി

  • Post category:news
  • Reading time:1 min read
You are currently viewing പി.സി.ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലേക്ക്; ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുമായി പി.സി ചര്‍ച്ച നടത്തി

തിരുവനന്തപുരം: യു.ഡി.എഫ് സഖ്യ ചര്‍ച്ച തീരുമാനം എത്താതെ പിരിഞ്ഞതോടെ പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ ചേരുമെന്ന് സൂചന. സഖ്യവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുമായി പി.സി.ജോര്‍ജ് ചര്‍ച്ച നടത്തി. ജനപക്ഷം പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നും പി.സി.ജോര്‍ജ് അറിയിച്ചു.

പി.സി ജോര്‍ജ് എന്‍.ഡി.എ മുന്നണിപ്രവേശം സംബന്ധിച്ച് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുമായും അനൗപചാരിക സംഭാഷണം നടത്തിയിരുന്നു. പത്തനംതിട്ടയില്‍ ജോര്‍ജ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് പിന്മാറിയത് കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്നതുകൊണ്ടാണെന്നും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണാനാണ് തീരുമാനം. മുന്‍പ് കേരളത്തില്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിക്ക് അനൂകൂലനിലപാട് പി.സിജോര്‍ജ് സ്വീകരിച്ചിരുന്നു.

പി.സി.ജോര്‍ജിനെ മുന്നണിയില്‍ കൂട്ടിയാല്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും പ്രബല വിഭാഗമായ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വോട്ട് ഉറപ്പിക്കാനാകുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ബി.ജെ.പിയുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനാണ്. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് പി.സി.ജോര്‍ജിന്റെ നിയോജക മണ്ഡലമായ പൂഞ്ഞാര്‍.

0Shares