പി. ബി. എം സ്കൂൾ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പി. ബി. എം സ്കൂൾ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു

നെല്ലിക്കട്ട/ കാസർകോട്: പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു. സ്പോർട്സ് മീറ്റ് വിദ്യാനഗർ എസ്‌. ഐ വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. മീറ്റിനോട് അനുബന്ധിച്ച നടന്ന മാർച്ച്പാസ്റ്റിന് അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.

സ്കൂൾ ചെയർമാൻ പി. ബി. ഷഫീഖ് റസാഖ് പതാക ഉയർത്തി. പ്രിൻസിപ്പൽ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. പി. ടി. എ പ്രസിഡന്റ് ബി. കെ മുഹമ്മദ് കുഞ്ഞി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മാനേജർ ഇ. അബൂബക്കർ ഹാജി, പി ടി എ വൈസ്പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട,സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം എ മക്കാർ മാസ്റ്റർ, മദർ പി. ടി .എ പ്രസിഡന്റ് നസീമ അഷ്‌റഫ് , പി. ബി അബ്ദുൾറഹ്മാൻ ഹാജി, സ്കൂൾ ഹൗസ് കോർഡിനേറ്റർ രമ ടീച്ചർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു .

0Shares