കൊച്ചി: ഇന്ത്യയിലെ സിനിമാ-മാധ്യമ-രാഷ്ട്രീയ രംഗങ്ങളെ മീടൂ ക്യാംപെയിന്‍ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. ആ വിഷയം പ്രമേയമാക്കി മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് ശശികുമാര്‍ തയ്യാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം ‘മീ ടൂ’ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. സജിത സന്ദീപ് ചെയ്യുന്ന കുടുംബിനിയായ കേന്ദ്ര കഥാപാത്രത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.mസജിത സന്ദീപിന് പുറമെ അരുണ്‍ സോള്‍, ഷാജി എ ജോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുനില്‍ തൃശൂരാണ് കഥയും തിരക്കഥയും. ആന്‍ പ്രഭാതാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മന്ത്രിമാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ സമൂഹത്തിലെ മാന്യരെന്ന് കരുതുന്ന പലരുടേയും മുഖം മൂടി മറച്ചുവെക്കപ്പെട്ട വൈകൃതങ്ങളുടെ പിന്നാമ്പുറങ്ങളെ ഇന്നലെകളെ എല്ലാം സമൂഹത്തിനു മുമ്പിലേക്ക് ഒന്നൊന്നായി എത്തിച്ചുകൊണ്ടിരിക്കുന്നു.
സിനിമാ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രമുഖരായ സ്ത്രീകളാണ് വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടതെങ്കില്‍ ഇന്നിപ്പോള്‍ അത് സാമൂഹ്യ സാംസ്‌കാരിക രംഗത്തുനിന്നുള്ളവരിലും എത്തിനില്‍ക്കുന്നു. എങ്കിലും ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാതെ ഭയന്ന് മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം. എന്നും തനിക്കൊപ്പം നില്‍ക്കാല്‍ ചിലരെങ്കിലും ഉണ്ടാകും എന്ന ബോധ്യമാണ് പലര്‍ക്കും ധൈര്യം പകരുന്നത്. ഇനിയും അത്തരക്കാര്‍ക്ക് കരുത്ത് പകരേണ്ടതുണ്ട് എന്ന സ്വയം ബോധ്യവും ഒപ്പം ധാര്‍മ്മികമായ പിന്തുണയുമാണ് ‘മീറ്റൂ’ എന്ന ഹൃസ്വ ചിത്രത്തിലൂടെ സന്ദീപ് ശശികുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ കാണിച്ചുതരുന്നത്.
‘മീറ്റൂ’ മുന്നോട്ട് വെക്കുന്നത് പീഡനം അനുഭവിക്കുന്ന സ്തീകള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. ഭാര്യ, സഹോദരി, അമ്മ ഇവര്‍ ”പിഴക്കപ്പെട്ടു” എന്നത് നാണക്കേടായി കരുതി മിണ്ടാതിരിക്കുന്നവര്‍ക്ക് കൂടെ വേണ്ടിയാണ് ഈ കൊച്ചു ചിത്രം സംസാരിക്കുന്നത്. അപമാനിതയായി മാനസികമായും ശാരീരികമായും തകര്‍ക്കപ്പെട്ട് ”പിഴ” എന്ന അപമാനവും ”ഇര”യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല സ്ത്രീ എന്ന് ചിത്രം ശക്തമായി പറയുന്നു. ലൈംഗികാധിക്രമത്തിനു വിധേയരാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ധൈര്യപൂര്‍വ്വം തുറന്നു പറയാവുന്ന കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത് മറിച്ച് കുറ്റകൃത്യത്തിനു വിധേയരായവരല്ല എന്ന് സമൂഹം തിരിച്ചറിവുണ്ടാകുന്ന കാലത്തെ നിര്‍മ്മിക്കുന്നവര്‍ക്ക് ഈ ചിത്രം വലിയ ഒരു കൈതാങ്ങാണ്.