പിലിക്കോട്: ക്ഷേത്രത്തിലേക്ക് തൊഴാന്‍ പോകുകയായിരുന്ന വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. പിലിക്കോട് വറക്കോട്ട് വയലിലെ റിട്ട. എസ്.ഐ ടി.വി പ്രേംനാഥിന്റെ ഭാര്യ വത്സല (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിന്‍ പോകുന്നത് കണ്ട് മറ്റേ ട്രാക്കില്‍ നിക്കുമ്പോള്‍ ചെറുവത്തൂര്‍ ഭാഗത്ത് നിന്നും വന്ന പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ച സ്ത്രീയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
പിന്നീട് ബന്ധുക്കള്‍ എത്തി അന്വേഷിക്കുന്നതിനിടയിലാണ് മരിച്ചത് വത്സലയാണെന്ന് തിരിച്ചറിഞ്ഞത്. ചന്തേര അഡീഷണല്‍ എസ്.ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ചന്തേരകോലാര്‍ കണ്ടത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. മക്കള്‍: പ്രജിത, ഇന്ദുലേഖ, ശ്രീലേഖ. മരുമക്കള്‍: സജീഷ് എളമ്പേറ്റ്, ജ്യോത്ദാസ് എടാട്ട്, അനില്‍ പെരിങ്ങോം.
പിലിക്കോട്ട് റിട്ട.എസ്.ഐ യുടെ ഭാര്യ ട്രെയിന്‍ തട്ടിമരിച്ചു; അപകടം ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടേ