പിറവത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്; സി.പി.ഐ – സി.പി.എം സംഘര്‍ഷത്തിന്‍റെ ഭാഗമെന്ന് ആരോപണം

  • Post category:news
  • Reading time:1 min read
You are currently viewing പിറവത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്; സി.പി.ഐ – സി.പി.എം സംഘര്‍ഷത്തിന്‍റെ ഭാഗമെന്ന് ആരോപണം

പിറവം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിതിന്‍രാജിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്.പിറവത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ബോംബേറ് നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

സി.പി.ഐ- സി.പി.ഐ.എം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. ഇതിന്‍റെ ഭാഗമായിരിക്കണം ആക്രമണം നടന്നതെന്ന് നിതിന്‍രാജ് ആരോപിക്കുന്നു.

0Shares