
മുപ്പത്തിയഞ്ചിന്‍റെ നിറവിൽ നടി കാവ്യ മാധവൻ. ദിലീപുമൊത്തുള്ള വിവാഹത്തിന് ശേഷമുള്ള മൂന്നാമത്തെ പിറന്നാളാണ് ഇത്. കഴിഞ്ഞ തവണത്തെ പിറന്നാളിന് കാവ്യക്ക് ഇരട്ടി മധുരമുണ്ടായിരുന്നു. ഒരു കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയായിരുന്നു ഈ താര ദമ്പതികൾ. കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയതായി ദിലീപ് ആരാധകരെ അറിയിച്ചത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന്‍റെ പേര്. ഏറെനാളത്തെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ 2016 നവംബര്‍ 25-നാണ് ഇവർ വിവാഹിതരായത്.

1984 സെപ്റ്റംബര്‍ 19ന് കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് കാവ്യ ജനിച്ചത്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിന്‍റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപിന്‍റെ നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങീ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് കഴിവ് തെളിയിച്ച് കാവ്യ മലയാളത്തില്‍ ദിലീപിന്‍റെ ഭാഗ്യ നായികയായി തിളങ്ങി.
ഡാര്‍ളിംഗ് ഡാര്‍ളിംഗ്, ദോസ്ത്, മീശ മാധവന്‍, തിളക്കം, മിഴി രണ്ടിലും, റണ്‍വെ, കൊച്ചീരാജാവ്, ലയണ്‍, പാപ്പി അപ്പച്ച, പിന്നെയും തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.പിന്നീട് ജീവിതത്തിലും ഇവര്‍ ഒന്നിക്കുകയായിരുന്നു.
