മലപ്പുറം: എം പാനല്‍ കണ്ടക്ടര്‍ തസ്തികയില്‍നിന്ന് ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ പി.എസ്.സി വഴി കെ.എസ്.ആര്‍.ടി.സി യില്‍ കണ്ടക്ടറായി തിരിച്ചെത്തി രണ്ടുപേര്‍. തിരുവനന്തപുരം സ്വദേശി ശ്രീലതയും കോട്ടയം സ്വദേശി സന്തോഷുമാണ് തിരിച്ചെത്തിയത്. 2013 ലെ പി.എസ്.സി പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. ശ്രീലത പാലോട് ഡിപ്പോയില്‍ എം പാനല്‍ കണ്ടക്ടര്‍ ആയിരുന്നു.
ശനിയാഴ്ച രാവിലെ പത്തോടെ മലപ്പുറം ഡിപ്പോയിലെത്തി രേഖകളില്‍ ഒപ്പുവച്ചു. ഉച്ചയ്ക്ക് രണ്ടിനുള്ള കോഴിക്കോട്- പാലക്കാട് ബസിലാണ് ജോലി തുടങ്ങിയത്. പൊന്‍കുന്നം ഡിപ്പോയില്‍ എം പാനല്‍ കണ്ടക്ടറായിരുന്നു സന്തോഷ്. കാഞ്ഞങ്ങാട് – ചന്ദ്രഗിരി – കാസര്‍കോട് ബസിലായിരുന്നു ഇന്നലത്തെ ജോലി.
പിരിച്ചുവിട്ടാലും നമുക്ക് പ്രശ്‌നമില്ല! പി.എസ്.സി വഴി രണ്ടു എം പാനല്‍ കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.സി.യില്‍ തിരിച്ചെത്തിയപ്പോള്‍