പിന്നണി ഗായകന്‍ സന്ദീപ് നിത്യാനന്ദ് വിവാഹിതനാകുന്നു; ഞായറാഴ്ച വധൂഗൃഹത്തിലാണ് ചടങ്ങ്

  • Post category:news
  • Reading time:1 min read
You are currently viewing പിന്നണി ഗായകന്‍ സന്ദീപ് നിത്യാനന്ദ് വിവാഹിതനാകുന്നു; ഞായറാഴ്ച വധൂഗൃഹത്തിലാണ് ചടങ്ങ്

വടകര: ചലച്ചിത്ര പിന്നണി ഗായകനും ശബ്ദ ലേഖകനുമായ സന്ദീപ് നിത്യാനന്ദ് വിവാഹിതനാകുന്നു. ഇരിങ്ങല്‍ സര്‍ഗാലയക്ക് സമീപം പുന്നോട്ടില്‍ ജ്യോതിഷ് കുമാറിന്റെ മകള്‍ മായയാണ് വധു. ഞായറാഴ്ച വധു ഗൃഹത്തിലാണ് വിവാഹ ചടങ്ങ്. തിരുവള്ളൂര്‍ വേലിപറമ്പത്ത് താമസിക്കും വി പി നിത്യാനന്ദിന്റെയും നളിനിയുടെ മകനാണ് സന്ദീപ്. കൈരളി ഗന്ധര്‍വ്വ സംഗീത മത്സരത്തില്‍ 2007 ഫൈനല്‍ റൗഡില്‍ എത്തിയിരുന്നു.

                                                                                      സന്ദീപ് നിത്യാനന്ദ ആകാശ് വാണിയില്‍ പാടിയ ഗാനംനിരവധി ഭക്തി ഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ച സന്ദീപ്, കാവ്യാ മാധവന്‍ നായികയായി അഭിനയിച്ച ആകാശ് വാണിയിലെ മഴ കൊഞ്ചല്‍ പോലെ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര മേഖലയില്‍ പ്രവേശിച്ചത്. വടകര അമ്മാസ് സ്റ്റുഡിയോയില്‍ സൗണ്ട് എന്‍ജിനിയറായ ഇദ്ദേഹം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഒരുക്കിയ കപ്പാച്ചി മ്യൂസിക് ബാന്‍ന്റില്‍ അംഗമാണ്.

0Shares