പിതാവിന്റെ നീണ്ട താടിയും ഭാര്യയുടെ തട്ടവും കണ്ട് അവർ കാർ തടഞ്ഞു നിർത്തി; ‘ജയ് ശ്രീറാം’ എന്ന് പറയണം എന്നായിരുന്നു അവരുടെ ഭീഷണി.

  • Post category:news
  • Reading time:1 min read
You are currently viewing പിതാവിന്റെ നീണ്ട താടിയും ഭാര്യയുടെ തട്ടവും കണ്ട് അവർ കാർ തടഞ്ഞു നിർത്തി; ‘ജയ് ശ്രീറാം’ എന്ന് പറയണം എന്നായിരുന്നു അവരുടെ ഭീഷണി.

ദില്ലി: ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാഹന യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് തുടർ കഥയാകുന്നു. ഇത്തവണ ഇരയായത് മാധ്യമ പ്രവര്‍ത്തകനും അദ്ദേഹത്തിന്റെ കുടുംബവുമാണ്. ബിഹാറിലെ വൈശാലിയില്‍ നിന്ന് അമ്മയുടെ ഗ്രാമമായ സമസ്തിപൂരിലേക്കുള്ള യാത്രമാധ്യേയായിരുന്നു ഇവർ ഈ ദുർവിധിക്ക് ഇരയായത്. ആറോളം വരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ വാഹനം തടഞ്ഞു വെക്കുകയും ‘ജയ് ശ്രീറാം’ പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പരാതി. എന്‍.ഡി.ടി.വി ചാനല്‍ പ്രവര്‍ത്തനായ മുന്നീ ഭാരതിയും കുടുംബവുമാണ് ഇവരുടെ ഈ അക്രമസ്വഭാവംത്തിന് ഇരയായവർ.

ഇവരുടെ കയ്യിൽ മുളവടിയുമുണ്ടായിരുന്നു. മുന്നിയുടെ പിതാവിന്റെ നീണ്ട താടിയും ഭാര്യയുടെ തട്ടവും കണ്ടായിരുന്നു ഇവര്‍ ഭീഷണി മുഴക്കിയത്. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കാര്‍ കത്തിക്കുമെന്ന് അക്രമികള്‍ മുന്നറിപ്പു നല്‍കി. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ജയ് ശ്രീറാം പറയേണ്ടിവന്നുവെന്നാണ് ഭാരതി പറയുന്നത്. രാജ്യത്തെ പലഭാഗത്തും ബീഫിന്റെ പേരിലും മറ്റും അക്രമം നടക്കുന്നതിനിടയിലാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സമാന രീതിയിലുള്ള അക്രമം നേരിടേണ്ടിവന്നത്.

0Shares