‘പിണറായിലെ സഖാവ്, പേര് വിജയന്‍’ എന്ന പ്രചാരണവുമായി പുതിയ സിനിമയൊരുങ്ങുന്നു; മുഖ്യമന്ത്രി പിണറായിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ‘പിണറായിലെ സഖാവ്, പേര് വിജയന്‍’ എന്ന പ്രചാരണവുമായി പുതിയ സിനിമയൊരുങ്ങുന്നു; മുഖ്യമന്ത്രി പിണറായിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി

പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: കേരളത്തിലെ എക്കാലത്തെയും കരുത്തുറ്റ രാഷ്ട്രീയക്കാരനും മുഖ്യമന്ത്രിയുമായ പിണറായിയുടെ ജീവിതാനുഭവം സിനിമയാകുന്നു. സഖാവ് പി.വി എന്ന പേരിലാണ് സിനിമ നിര്‍മിക്കുന്നതെന്നാണ് സിനിമാരംഗത്ത് നിന്നുള്ള പുതിയ വിവരം. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് സൂചന.സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള കാര്യങ്ങളല്ലെന്നും മുഖ്യമന്ത്രിയായുള്ള പിണറായിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും പ്രതിസന്ധികളുമാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഖാവ് പിണറായി വിജയന്‍ എന്നതിന്റെ ചുരുക്കെഴുത്തായി സ: പി വി എന്ന് പേരിട്ടുകൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.മുടി നരപ്പിച്ച് കന്നഡ വച്ച് പിണറായി വിജയനുമായി സാമ്യമുള്ള മമ്മൂട്ടിയുടെ ലുക്ക് ഫോട്ടോ പതിച്ച പോസ്റ്റര്‍ ആണ് ഇറങ്ങിയത്. ഏതായാലും പിണറായി വിജയന്‍ മാമ്മൂട്ടിയിലൂടെ അഭ്രപാളിയിലെത്തുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകര്‍. സഖാവ് പി.വി സത്യമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

0Shares