
വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന് ഗോപാലകൃഷ്ണന്‍. പൗരത്വ ബില്ലിനെതിരെ സമരം നടത്തിയ സിനിമാക്കാര്‍ക്ക് നേതൃത്വം നല്‍കിയത് കമല്‍ എന്ന വര്‍ഗീയവാദിയാണെന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനമുണ്ട്. പിണറായിയെകൊണ്ട് എന്‍.പി.ആര്‍ ബി.ജെ.പി നടപ്പാക്കിക്കും എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഇല്ലെങ്കില്‍ റേഷന്‍ കിട്ടില്ല. പിണറായിയേയും ചെന്നിത്തലയേയും ഡിറ്റന്‍ഷന്‍ സെന്റുകളിലാക്കണമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പിണറായി വിജയന്‍ ഗൂഢാലോചന നടത്തി.

വാഹനം നിര്‍ത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നത് മോദി കൊടുക്കുന്ന പണം കൊണ്ടാണെന്ന് ഓര്‍ക്കണമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. പ്രതിഷേധിക്കുന്ന അരുന്ധതി റോയിയേയും ഗോപാലകൃഷ്ണന്‍ അധിക്ഷേപിക്കുന്നുണ്ട്. സെന്‍സസ് എടുക്കാന്‍ വരുമ്പോള്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്ന് വിളിക്കണം.
