ബെംഗ്‌ളൂരു: കാറിന്റെ മുന്‍-പിന്‍ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു വയസ്സുകാരി. ബെംഗ്‌ളൂരു ജെപി നഗറില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഗേറ്റിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതേ സമയം പുറകോട്ട് എടുത്ത കാറിന്റെ പിന്‍ ചക്രവും മുന്‍ ചക്രവും കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

പിഞ്ചുകുഞ്ഞ് കാറിനടിയില്‍ ചതഞ്ഞരഞ്ഞെന്ന് കരുതി കരഞ്ഞു കൊണ്ട് ഓടിയെത്തിയവരെ അത്ഭുതപ്പെടുത്തി കുട്ടി എഴുന്നേറ്റ് നിന്നു. ഭയന്നതു മൂലം കരഞ്ഞെങ്കിലും കുഞ്ഞിന് മറ്റു കുഴപ്പങ്ങള്‍ ഒന്നും പറ്റിയില്ല. ഡ്രൈവര്‍ അശ്രദ്ധമായാണ് കാര്‍ പുറകോട്ടെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.