
പാലാരിവട്ടം മേൽപ്പാലത്തിന്റെ നിര്‍മാണക്കമ്പനിയായ ആര്.ഡി.എസിനെ കരിമ്പട്ടികയില്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്.ഡി.എസിനെ ഒഴിവാക്കാനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണത്തില്‍നിന്ന് സര്‍ക്കാര്‍ ആര്.ഡി.എസിനെ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് ആര്.ഡി.എസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അതിനാലാണ് കരാറില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചത്.
പാലാരിവട്ടം പാലം അഴിമതിയില്‍ ആര്.ഡി.എസ് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കമ്പനിയുടെ എം.ഡി തന്നെ ഈ കേസില്‍ ജയിലിലടക്കപ്പെട്ട അവസ്ഥയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
