
ദേശീയ പൗരത്വ രജിസ്റ്റര്‍ ആന്ധ്രപ്രദേശില്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി. ഇദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ വൈ.എസ്. ആര്‍ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നത്. പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആന്ധ്രയില്‍ പ്രതിഷേധം ഉയര്‍ന്ന വേളയിലാണ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ പ്രഖ്യാപനം.

സംസ്ഥാന ഉപ മുഖ്യമന്ത്രി അംസത്ത് ബാഷ ഷെയ്ഖ് ബിപാരി എന്‍.ആര്‍.സി ബില്‍ പ്രഖ്യാപിച്ചത് തന്‍റെ അറിവോടെയായിരുന്നെന്നും. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു എന്‍.ആര്‍.സി, പൗരത്വ ഭേദഗതി നിയമം എന്നിവയില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി ഈയടുത്ത് ആവശ്യമുന്നയിച്ചിരുന്നു.
