തൃശൂർ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തീരുമാനം. ഇത് രണ്ടാം തവണയാണ് കോടിയേരി പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്. 2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി ആദ്യം സെക്രട്ടറിയാകുന്നത്.
സമ്മേളനത്തിൽ 87 അംഗ സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു. 10 പുതുമുഖങ്ങളും സംസ്ഥാന കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടുണ്ട്. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍. ഷംസീര്‍, സി.എച്ച്. കുഞ്ഞമ്ബു, ഗിരിജ സുരേന്ദ്രന്‍, ഗോപി കോട്ടമുറിക്കല്‍, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണന്‍, ആര്‍. നാസര്‍ എന്നിവരാണ് പുതുമുഖങ്ങള്‍.
പാർട്ടി അമരത്ത് കോടിയേരി തന്നെ തുടരും; സംസ്ഥാന കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍