പാലാരിവട്ടം: ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

  • Post category:news
  • Reading time:1 min read
You are currently viewing പാലാരിവട്ടം: ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

പാലാരിവട്ടം പാലം നിര്‍മ്മാണം അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം തേടി. പത്ത് ദിവസങ്ങള്‍ക്കകം വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു.

കേന്ദ്രത്തിന്‍റെ നോട്ടു നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്‍റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളില്‍ നിന്നും 10 കോടി രൂപ നിക്ഷേപിച്ചുവെന്നും കണക്കില്‍പ്പെടാത്ത ഈ പണത്തിന്‍റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതിനാല്‍ അന്വേഷണം വേണമെന്നുമാണ്ആവശ്യം.അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് നല്ല കാര്യമാണന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അതിനിടെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി. ഒ സൂരജടക്കമുളള മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

0Shares