പാലാമണ്ഡലം ഇടതുപക്ഷ മണ്ഡലമല്ല; വിജയപ്രതീക്ഷയോടെ ആദ്യാവസാനം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു; തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ പരാജയം ഉറപ്പാക്കി ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍

  • Post category:news
  • Reading time:1 min read
You are currently viewing പാലാമണ്ഡലം ഇടതുപക്ഷ മണ്ഡലമല്ല; വിജയപ്രതീക്ഷയോടെ ആദ്യാവസാനം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു; തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ പരാജയം ഉറപ്പാക്കി ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍

പാലായില്‍ തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ പരാജയം ഉറപ്പാക്കി ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ പാലാമണ്ഡലം ഇടതുപക്ഷ മണ്ഡലമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ മണ്ഡലമല്ലെങ്കിലും വിജയപ്രതീക്ഷയോടെ ആദ്യാവസാനം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും അതിനാലാണ് ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റ് ആണെന്നും എങ്കിലും പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം വിശദമായി പരിഗണിച്ച ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയം വെള്ളിയാഴ്ച അന്തിമമാക്കാന്‍ തീരുമാനമായി. യു.ഡി.എഫിന്‍റെയും ബി.ജെപിയുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ നേതൃത്വം.

സംസ്ഥാന നേതൃത്തിന്‍റെ ഭരണമികവ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.ലോക്സഭാതെരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന ചിന്തയിലാണ് ജനം മാറി ചിന്തിച്ചതെന്നും ഈ പ്രതീക്ഷ അസ്ഥാനത്തായത് ഇത്തവണ ഇടതു മുന്നണിക്ക് ഗുണം ചെയ്യുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares