പാലക്കുന്ന് തിരുവക്കോളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ മംഗളൂരുവില്‍ കണ്ടെത്തി

  • Post category:local news
  • Reading time:1 min read
You are currently viewing പാലക്കുന്ന് തിരുവക്കോളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ മംഗളൂരുവില്‍ കണ്ടെത്തി

കാസര്‍കോട്: പാലക്കുന്ന് തിരുവക്കോളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. കരുണാകരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകനെയാണ് കാണാതായത്. മംഗളൂരുവിലെ ഒരു പച്ചക്കറി കടയില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു കുട്ടി. ബേക്കല്‍ പോലീസാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് കുട്ടി കടയില്‍ ജോലിക്ക് എത്തിയത് എന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. പോലിസ് തന്നെ കുട്ടിയെ നാട്ടിലെത്തിച്ചു. ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങിപ്പോയ കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നാടൊന്നടങ്കം കുട്ടിയെ അന്വേഷിച്ചുവരികയായിരുന്നു. ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മംഗളൂരുവിലെ പച്ചക്കറി കടയില്‍ ജോലിക്ക് നിന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.

0Shares