പാലക്കാട് ഉള്‍വനത്തില്‍ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടതായി വിവരം

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട് ഉള്‍വനത്തില്‍ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടതായി വിവരം

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഉള്‍വനത്തില്‍ പരിശാധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ച് വെടിയുതിർക്കുകയും പരസ്പരം ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തു എന്നാണ് വിവരം. പാലക്കാട് മഞ്ചക്കട്ടി എന്ന പ്രദേശത്താണ് ഏറ്റമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

0Shares