കോഴിക്കോട്: ജില്ലയിലെ പാര്‍ട്ടി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് പോലീസ് നിര്‍ദേശം. വടകര ഡി.വൈ.എസ്.പിയാണ് രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ദേശം അറിയിച്ചത്. രാത്രികാലങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
