പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറല്ല : ഉമ്മന്‍ചാണ്ടി

  • Post category:news
  • Reading time:1 min read
You are currently viewing പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറല്ല : ഉമ്മന്‍ചാണ്ടി


കോട്ടയം: പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പ് നേരിട്ടത് തന്റെ നേതൃത്വത്തിലായിരുന്നു എന്നും, അതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സ്ഥാനങ്ങള്‍ ഏല്‍ക്കാന്‍ തയ്യാററല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി കെ. പി. സി. സി പ്രസിഡന്റാകുന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലന്ന് കെ മുരളീധരന്‍ എം. എല്‍. എ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹം പ്രസിഡന്റായാല്‍ സമവാക്യം ശക്തമാകുമെന്നും, അദ്ദേഹത്തിന് ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി പുനസംഘടന എന്നത് ഗ്രൂപ്പ് വീതംവെപ്പിക്കലല്ലെന്നും, ഗ്രൂപ്പിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

0Shares