പാര്‍ക്ക സോക്കര്‍ ഫെസ്റ്റ് 2017: ‘പാം ദേരാ’ സ്‌പോര്‍ട്ടിങ്ങ് ജേതാക്കള്‍

  • Post category:local news
  • Reading time:1 min read
You are currently viewing പാര്‍ക്ക സോക്കര്‍ ഫെസ്റ്റ് 2017: ‘പാം ദേരാ’ സ്‌പോര്‍ട്ടിങ്ങ് ജേതാക്കള്‍

ദുബായ്: ദുബായ് മംസാര്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ഫുട്‌ബോള്‍ മാമാങ്കത്തില്‍ 4 ടീമുകളിലായി കാസര്‍കോട് ജില്ലയിലെ പാം ദേര റെഡി മെയ്ഡ് താരങ്ങള്‍ അണിനിരന്നു. അവസാന മത്സരത്തില്‍ പാം ദേരാ സ്പോര്‍ട്ടിങ്ങ്, എഫ്.സി യുണൈറ്റഡിനെ ഗോള്‍ രഹിത സമനിലയില്‍ കുടുക്കി. എക്‌സ്ട്രാ ടൈമിലും സമനില തുടര്‍ന്നപ്പോള്‍ പെനാല്‍റ്റിയിലൂടെ പാം ദേരാ സ്‌പോര്‍ട്ടിങ്ങ് ടീം ചാമ്പ്യന്‍സ് കപ്പില്‍ മുത്തമിടുകയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി അബു കൊല്ലമ്പാടിയെയും, മികച്ച താരമായി മയിഷി കംഫസിനെയും, മികച്ച സ്‌കോറര്‍ ആയി അഫവാന്‍ ആരിക്കടിയേയും തിരഞ്ഞെടുത്തു. കെ.എം.സി.സി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഫുഡ്‌ബോള്‍ മേള ഉദ്ഘാടനം ചെയ്തു.

ഖാലിദ് മായിപ്പാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കമറുദ്ദിന്‍ സ്വാഗതം പറഞ്ഞു. ശംസു മാഷ് (ഷംസുദ്ദീന്‍ പട്‌ലടുക്ക) വിഷയാവതരണം നടത്തി. കൂട്ടായ്മ ബോര്‍ഡ് അംഗങ്ങളായ റിയാസ്, ഹനീഫ്, ലത്തീഫ്, സമീര്‍, ഷെരീഫ് എന്നിവര്‍ സംസാരിച്ചു. മികച്ച പൊതു പ്രവര്‍ത്തകരായി തിരഞ്ഞെടുക്കപ്പെട്ട ഷംസുദ്ദീന്‍ പട്ലടുക്ക, സലാം കന്യപ്പാടി, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ക്ക് ‘പാര്‍ക്ക’യുടെ ഉപഹാരങ്ങള്‍ നല്‍കി. പാര്‍ക്ക പ്രസിഡണ്ടും സോക്കര്‍ ലീഗ് ചെയര്‍മാനുമായ എം.എം.കെ. കബീര്‍ നന്ദി പറഞ്ഞു. ആവേശോജ്ജ്വലമായ ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാന്‍ പ്രവാസ ലോകത്തെ നൂറുകണക്കിന് കായിക പ്രേമികളാണ് എത്തിയത്.

0Shares