
കൊച്ചി: പാരീസില്‍ ഏറെ പ്രശസ്തമായ ‘ലൗ ലോക്ക്’ കേരളത്തിലും കണ്ടെത്തി. പാരീസിലാണ് സ്നേഹപ്പൂട്ടുകൾ എന്ന് വിളിക്കപ്പെടുന്ന താഴ് ഏറെ പ്രശസ്തം. ഓസ്സ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലും ഇവ ഉപയോഗിയ്ക്കുന്നെങ്കിലും ഏഷ്യയിൽ ഇവ അത്ര പ്രചാരത്തിൽ ആയിട്ടില്ല. ഇനി എന്താണ് ലൗ ലോക്ക് എന്നറിയണ്ടേ, പാരീസ് സന്ദർശിക്കുന്ന പ്രണയിനികളുടെയെല്ലാം സ്വപ്നമാണ് പോൻദെസാ പാലത്തിന്റെ കൈവരിയിൽ താഴിട്ടു താഴിട്ടു പൂട്ടിടുക എന്നത്. നിർമല സ്നേഹത്തിന്റെ പ്രതീകമായി പാലത്തിന്റെ കൈവരിയിൽ ഒരു താഴിട്ടു പൂട്ടും. എന്നിട്ട് താക്കോൽ നദിയിൽ എറിയും. അങ്ങനെ ചെയ്താൽ പ്രണയം അനശ്വരമായിരിക്കും എന്ന വിശ്വാസമാണു കാരണം.

ഇത്തരത്തിൽ ഒന്നിലധികം പൂട്ടുകൾ കണ്ടെത്തിയിരിക്കുകയാണ് കേരളത്തിൽ ആലുവ ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള നടപ്പാലത്തിന്റെ ഇരുമ്പ് കൈവരിയിൽ. പ്രണയിതാക്കൾ സമയം ചിലവഴിക്കാൻ എത്തുന്ന ഇടമാണ് ഇത്. കൈവരിയുടെ വിവിധ ഭാഗങ്ങളിലായാണ് മൂന്ന് താഴുക്കള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ പരസ്പരം പ്രണയിക്കുന്നവരുടെ പേരുകളും എഴുതിയിട്ടുണ്ട്. ഇരുമ്പ് പ്ലേറ്റിലാണ് പേരുകള്‍ കൊത്തിയിരിക്കുന്നത്.
