ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് രണ്ട് രൂപ വര്‍ധിപ്പിച്ചു. എല്‍.പി.ജി വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഉയര്‍ത്തിയതിന് പിന്നാലെയാണിത്. പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കുമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.അടിസ്ഥാന വിലയില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ നവംബര്‍ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു.
ഉയര്‍ന്ന അടിസ്ഥാന വിലയ്ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.ഇതിനു മുന്‍പ് 2017ലായിരുന്നു പെട്രോളിയം മന്ത്രാലയം വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഉയര്‍ത്തിയിരുന്നത്. 14.2 കിലോഗ്രാം സിലിണ്ടറിന് 48.89 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 24.20 രൂപയുമായിരുന്നു അന്ന് നിശ്ചയിച്ച കമ്മീഷന്‍. പ്രാദേശിക നികുതിക്കും ചരക്ക് നീക്കത്തിന്റെ ചെലവിനും അനുസൃതമായി ഓരോ സംസ്ഥാനത്തും വിലയില്‍ വ്യത്യാസങ്ങളുണ്ടാകും. 14.2 കിലോഗ്രാം സിലിണ്ടറിന് ഡല്‍ഹിയില്‍ 507.42 രൂപ, മുംബൈയില്‍ 505.05 രൂപ, കൊല്‍ക്കത്തയില്‍ 510.70 രൂപ, ചെന്നൈയില്‍ 495.39 എന്നിങ്ങനെയാണ് മെട്രോ നഗരങ്ങളിലെ പുതുക്കിയ നിരക്ക്.
പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പുതിയ നിരക്ക് ഇങ്ങനെ