പാകിസ്ഥാനില്‍ നിന്ന് 2000 രൂപയുടെ വ്യാജ നോട്ടുകളെത്തുന്നു: ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം.

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാനില്‍ നിന്ന് 2000 രൂപയുടെ വ്യാജ നോട്ടുകളെത്തുന്നു: ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം.

ന്യൂഡല്‍ഹി: 2000 രൂപയുടെ 1000 കോടിയോളം വ്യാജ കറന്‍സികള്‍ ഇന്ത്യയിലേക്ക് കടത്താന്‍ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സിയിലെ 17 സുരക്ഷാ മുദ്രകളില്‍ 11 എണ്ണവും പകര്‍ത്തിയതാണ് വ്യാജ കറന്‍സികള്‍ എന്നാണ് റിപ്പോര്‍ട്ട്.

പാക് സര്‍ക്കാരിന്റെ റാവല്‍പിണ്ടിയിലുള്ള കറന്‍സി പ്രസ്സുകളിലാണ് വ്യാജ കറന്‍സികള്‍ അച്ചടിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതേ തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ബംഗ്ലാദേശ് വഴി ഇന്ത്യിലേക്ക് നോട്ടുകള്‍ കടത്താനാണ് ശ്രമം. പുതിയ നോട്ട് ഇറങ്ങിയ സമയത്ത് തന്നെ പാകിസ്ഥാനില്‍ വ്യാജ നോട്ട് അച്ചടിക്കാന്‍ തുടങ്ങിയിരുന്നതായും വിവരമുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ അതിര്‍ത്തി ഗ്രാമമായ മാല്‍ദയില്‍ നിന്ന് മൂന്ന് കോടിയുടെ 2000 രൂപ നോട്ടിന്റെ വ്യാജനെയാണ് പിടികൂടാന്‍ സാധിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

0Shares