പാകിസ്ഥാനില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 123 പേര്‍ വെന്തു മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാനില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 123 പേര്‍ വെന്തു മരിച്ചു

ബഹവാല്‍പൂര്‍: പാകിസ്ഥാനില്‍ എണ്ണടാങ്കറിന് തീപിടിച്ച് 123 പേര്‍ വെന്തു മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ബഹവാല്‍പൂരിലാണ് സംഭവം. എഴുപത്തഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് എത്തിയ അഗ്‌നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

0Shares