കറാച്ചി: പാകിസ്ഥാനിലും ബലൂചിസ്ഥാനിലും വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ നഗരമായ പസാനിയില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 3 മണിയോടെയാണ് ഉണ്ടായത്.
