പയ്യന്നൂര്‍: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തായിനേരി മുക്രിഹൗസില്‍ അബ്ദുള്‍ ഫത്താഹിസിന്റെ ഭാര്യ എം.ടി.കെ മശ്ഹൂദ (27) യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് വീട്ടില്‍ ഭക്ഷണം പാകം ചെയ്യവെ പൊള്ളലേറ്റത്. മണ്ണെണ്ണ സ്റ്റൗവില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ മശ്ഹൂദയെ മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. എം മജീദ്-ആമിന ദമ്പതികളുടെ മകളാണ്. മന്‍ഹ, സഹദ, ആസ്മ, ഫാത്തിമ എന്നിവര്‍ മക്കളാണ്.
പാകം ചെയ്യവെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു