
ബംഗാളില്‍ തിരിച്ചുവരവറിയിച്ച് വീണ്ടും എസ്.എഫ്.ഐ. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്സിറ്റി കാമ്പസിലാണ് മിന്നുന്ന ജയം നേടിയത്. വന്‍ ഭൂരിപക്ഷത്തോടെ എസ്.എഫ്.ഐ ഭരണം ഒറ്റക്ക് പിടിച്ചെടുത്തു. അഞ്ച് പ്രധാന പാനലുകളിലും എസ്.എഫ്.ഐ മികച്ച വിജയം നേടി.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗേള്‍സ് കോമണ്‍ റൂം സെക്രട്ടറി പാനലിലും എസ്.എഫ്.ഐ വിജയിച്ചു. ഇന്‍റിപെന്‍ഡന്‍റ് കണ്‍സോളിഡേഷന്‍, എസ്.എഫ്.ഐ, ഐസ – ഡി.എസ്.ഓ, എ.ഐ.എസ്.എഫ് എന്നിവരാണ് പ്രധാനമായി മത്സര രംഗത്തുണ്ടായിരുന്നത്.ക്ലാസ് പ്രതിനിധികളില്‍ 58 ഇടത്ത് എസ്.എഫ്.ഐ മുന്നിട്ട് നില്‍ക്കുകയാണ്. 50 ഇടത്ത് തീവ്ര ഇടതു സംഘടനയായ ഐസയും മുന്നിലാണ്. മറ്റ് സംഘടനകളെല്ലാം വളരെ പിന്നിലാണ്.
തൃണമൂല്‍ വിദ്യാര്‍ത്ഥി സംഘടനായ ഛത്ര പരിഷത്ത് മത്സര ചിത്രത്തില്‍ തന്നെയില്ല. ബി.ജെ.പി അനുഭാവ സംഘടനയായ ഏ.ബി.വി.പിയ്ക്ക് രണ്ടിടത്തു മാത്രമാണ് ലീഡ് നേടാന്‍ കഴിഞ്ഞത്. മുന്‍പ് 2017ലായിരുന്നു സര്‍വകലാശാല കാമ്പസില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബറിലാണ് സര്‍ക്കാര്‍ ഏകീകൃത സര്‍വകലാശാലകളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കിയത്.
