പശു പരിപാലനത്തിനും ബീഫ് നിരോധനത്തിനും മുറവിളികൂട്ടുന്ന സംഘികളോട് യുവ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന് ചോദിക്കാനുള്ളത്…

  • Post category:news
  • Reading time:1 min read
You are currently viewing പശു പരിപാലനത്തിനും ബീഫ് നിരോധനത്തിനും മുറവിളികൂട്ടുന്ന സംഘികളോട് യുവ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന് ചോദിക്കാനുള്ളത്…

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെ തീവ്ര നടപടികള്‍ക്കെതിരെ ചില ചോദ്യങ്ങള്‍ ചോദിച്ച് പട്ടാമ്പി യുവ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ ‘ഗുജറാത്ത് മോഡല്‍’ നിങ്ങള്‍ ഒഴിവാക്കിയോ? എന്ന ചോദ്യവുമായാണ് മുഹ്സിന്‍ ആദ്യം രംഗത്ത് വന്നത്. കര്‍ഷക സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെയും മുഹ്സിന്‍ വിമര്‍ശിക്കുന്നുണ്ട്. കര്‍ഷകനു വേണ്ടിയാണ് കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ചതെന്ന് പറയുന്ന മോദി ഭക്തരോട് ഒരു ചോദ്യം: നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ കശാപ്പുചെയ്യുന്ന മധ്യപ്രദേശിലെ ബി.ജെ.പിയെയും നിങ്ങള്‍ നിരോധിക്കുമോ? എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിക്കുന്നു.

കൃഷി ചെയ്യാന്‍ വെറും പതിനായിരം മാത്രം കടമെടുത്ത കര്‍ഷകന്‍, അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങള്‍ അവരെ വെടിവെച്ചു കൊല്ലുകയോ ചെയ്യുന്നു. നിങ്ങളില്‍ മുന്തിയ സംഘികള്‍ പറയുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം അവര്‍ക്ക് ‘ആത്മീയത നഷ്ടപ്പെട്ടതിനാലാണെന്നാണ്’. ഒരു ചെറിയ സംശയം ബാക്കി! ഒന്‍പതിനായിരം കോടി രൂപ കടമെടുത്ത് മുങ്ങിയ വിജയ് മല്ല്യ സുഖമായി ജീവിക്കുന്നത്, അദ്ദേഹം ‘സംഘത്തിന്റെ’ ആത്മീയതയില്‍ മുഴുകിയതുകൊണ്ടാണോ?? എന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനെല്ലാം ഉത്തരം നല്‍കുന്ന സംഘികള്‍ക്ക് നല്ല ബീഫ് ബിരിയാണി സമ്മാനമായി ലഭിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

0Shares