പശുവിൻ്റെ ജീവൻ രക്ഷിക്കാൻ തൻ്റെ സുരക്ഷപോലും നോക്കിയില്ല; ടാങ്കര്‍ ലോറി ഡ്രൈവറുടെ മനക്കരുത്തിന് സോഷ്യൽ മീഡിയകളിൽ മികച്ച കയ്യടി; പശുവിന് വല്ലതും പറ്റിയിരുന്നെങ്കിൽ ഡ്രൈവറുടെ ജീവൻ ഗോ രക്ഷകർ എടുത്തേനേ..!

  • Post category:news
  • Reading time:1 min read
You are currently viewing പശുവിൻ്റെ ജീവൻ രക്ഷിക്കാൻ തൻ്റെ സുരക്ഷപോലും നോക്കിയില്ല; ടാങ്കര്‍ ലോറി ഡ്രൈവറുടെ മനക്കരുത്തിന് സോഷ്യൽ മീഡിയകളിൽ മികച്ച കയ്യടി; പശുവിന് വല്ലതും പറ്റിയിരുന്നെങ്കിൽ ഡ്രൈവറുടെ ജീവൻ ഗോ രക്ഷകർ എടുത്തേനേ..!

ഗുജറാത്ത്: ജുനാഗഢില്‍ പ്രധാനപാതയിൽ നടന്ന ഒരു ടാങ്കര്‍ ലോറി ഡ്രൈവറുടെ ജീവൻ മരണ പോരാട്ടം വിജയം കണ്ട ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാല്‍ ലോറി ഡ്രൈവറുടെ സാഹസികത നമുക്ക് മനസ്സിലാകും. ഒരു ജീവൻ രക്ഷിക്കാൻ തൻ്റെ സുരക്ഷപോലും നോക്കിയില്ല എന്നതാണ് പ്രധാനം. റോഡിലൂടെ അതിവേഗതയിൽ വരുന്ന ലോറിക്ക് കുറക്കേ ഒരു പശു ചാടുന്നതോടെ പശുവിനെ രക്ഷിക്കാൻ ലോറി ഡ്രൈവർ ബ്രൈക്കിടുന്നതാണ്‌ ദൃശ്യങ്ങളിലുള്ളത്. വലിയ അപകടം കൂടാതെ ലോറി നിൽക്കുന്നതും പശു ഓടി രക്ഷപെടുന്നതും ദൃശ്യങ്ങളിൽ കാണാം.

https://www.facebook.com/IndiaToday/videos/367186024101733/

സംഭവം നടന്നത് ഗുജറാത്തിലായതിനാലും അപകടത്തിൽ പശുവിന് ഒന്നും സംഭവിക്കാത്തതും ഡ്രൈവറുടെ ഭാഗ്യം എന്നാണ് സോഷ്യൽ മീഡിയ പ്രചാരം. അപകടത്തിൽ പശുവിന് വല്ലതും പറ്റിയിരുന്നെങ്കിൽ ഡ്രൈവറുടെ ജീവൻ ഗോ രക്ഷകർ എടുത്തേനേ എന്നാണ് മറ്റൊരാളുടെ കമന്റ്.

0Shares