ന്യൂഡല്‍ഹി: ഇന്ത്യയെ സമ്പൂര്‍ണ ഗോവധ നിരോധന രാജ്യമാക്കാന്‍ പുതിയ നിയമം കൊണ്ട് വന്ന് കേന്ദ്ര സര്‍ക്കാര്‍. കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ രാജ്യത്ത് കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ലെന്നതാണ് പുതിയ നിയമത്തിലുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പുതിയ വിജ്ഞാപനത്തിലൂടെ രാജ്യത്ത് കന്നുകാലി കശാപ്പ് ചെയ്യുന്നതിനും ആചാരത്തിന് വേണ്ടി ബലി നല്‍കുന്നതിനും നിരോധനമേര്‍പ്പെടുത്തിയത്.

പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പനയ്ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉടമസ്ഥന്റെ സാക്ഷ്യപത്രമില്ലാതെ കന്നുകാലികളെ മാര്‍ക്കറ്റിലെത്തിക്കരുത് എന്നും സാക്ഷ്യപത്രത്തിനോടൊപ്പം കശാപ്പിന് വേണ്ടിയല്ല കന്നുകാലികളെ വില്‍ക്കുന്നതെന്നും തെളിയിക്കുന്ന രേഖകളും കൂടി സമര്‍പ്പിക്കണം.