പശുവിനെ ദേശീയ മൃഗമാക്കുകയാണെങ്കില്‍ ആടിനെ ദേശീയ സഹോദരിയാക്കുമോ മോദി സര്‍ക്കാര്‍…?

  • Post category:news
  • Reading time:1 min read
You are currently viewing പശുവിനെ ദേശീയ മൃഗമാക്കുകയാണെങ്കില്‍ ആടിനെ ദേശീയ സഹോദരിയാക്കുമോ മോദി സര്‍ക്കാര്‍…?

ന്യുഡല്‍ഹി: ഗോമാതാവ് വിഷയത്തില്‍ പശുവിനെ ദേശീയ മൃഗമാക്കണം എന്നുവരെ രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജഡ്ജി പറഞ്ഞ സ്ഥിതിക്ക് പശുവിന് മാത്രം മതിയോ ഇങ്ങനെയുള്ള പദവി അതെന്താ കോഴിയും ആടുമൊക്കെ എന്താ അത്ര മോശമാണോ…? വാദവുമായി നേതാക്കള്‍ എത്തി കഴിഞ്ഞു. പശുവിന് പുതിയ പദവി കൊടുക്കുമ്പോള്‍ മറ്റുള്ളവയ്ക്ക് വേണ്ടേ ചെറിയതെങ്കിലും ചില പട്ടങ്ങള്‍….പശുവിനെ ദേശീയ മൃഗം ആക്കുകയാണ് എങ്കില്‍ ആടിനെ ദേശീയ സഹോദരി ആക്കണമെന്നാണ് ആംആദ്മി നേതാവ് സഞ്ജയ് സിംഗിന്റെ ആവശ്യം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ആടിന്റെ ചിത്രത്തിനൊപ്പം ഈ വിചിത്രമായ ആവശ്യം സഞ്ജയ് സിംഗ് ഉന്നയിച്ചിരിക്കുന്നത്. ആ ആവശ്യത്തിനൊരു കാരണവും ഉണ്ട്. ആടിന്റെ പാല്‍ ആരോഗ്യത്തിന് നല്ലതാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടെന്നതാണ് ആടിനെ ദേശീയ സഹോദരിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടാനുള്ള കാരണം. ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് സീരിയസ്സായിട്ടാണോ അതോ സംഘികളെ ട്രോളിയതാണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ എ്‌ലലാവരുടെയും സംശയം ബാക്കി. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ആംആദ്മി നേതാവ് സഞ്ജയ് സിംഗിന്റെ ആവശ്യത്തിനുള്ള മറുപടിയായി ട്രോളുകളും തുടങ്ങിക്കഴിഞ്ഞു.

0Shares