“പശുവിനെ കൊല്ലാൻ ധൈര്യമുണ്ടോ” കെ സുരേന്ദ്രന്റെ വെല്ലുവിളിക്ക് മറുപടിയുമായി കാസർകോട്ടെ യുവജന കൂട്ടായ്മ.

  • Post category:news
  • Reading time:1 min read
You are currently viewing “പശുവിനെ കൊല്ലാൻ ധൈര്യമുണ്ടോ” കെ സുരേന്ദ്രന്റെ വെല്ലുവിളിക്ക് മറുപടിയുമായി കാസർകോട്ടെ യുവജന കൂട്ടായ്മ.

കാസർകോട് : മൃഗത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടത്താനാണ് സംഘ പരിവാർ ശ്രേമിക്കുന്നതെന്ന് കാസർകോട് യുവജന കൂട്ടായ്മ പ്രസ്ഥാവനയിൽ പറഞ്ഞു. ചാനൽ ചർച്ചയിൽ “പശുവിനെ കൊല്ലാൻ ധൈര്യമുണ്ടോ” എന്ന കെ സുരേന്ദ്രന്റെ വെല്ലുവിളി ഇതിന്ടെ ഉദാഹരണമാണ്. കേരളം കലാപ ഭൂമിയാക്കാനുള്ള സുരേന്ദ്രന്റെ ആഹ്വാനമാണിതെന്നും കാസർകോട് നഗരസഭ കൗൺസിലറും യുവജന കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയുമായ ഹാരിസ് ബന്നു പറഞ്ഞു.

നിരപരാധിയായ മദ്രസ അദ്ധ്യാപകനെ നിഷ്ക്രൂരം കൊലപ്പെടുത്തി കലാപഭൂമിയാക്കാനുള്ള സംഘ പരിവാറിന്റെ ശ്രമം പരാജയപ്പെട്ടത്തിന്റെ പിന്നാലെയാണ് പുതിയ അടവുമായി സുരേന്ദ്രൻ മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടതെന്നും ഹാരിസ് കൂട്ടി ചേർത്തു. സംഘ പരിവാറിന്റെ കപട മുഖം മനസ്സിലാക്കി സർക്കാർ നടപടി എടുക്കാൻ തയ്യാറാകണമെന്നും ഇല്ലെങ്കിൽ മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന ജനസമൂഹം പൊതുനിരത്തിൽ ഇറങ്ങേണ്ട അവസ്ഥ വരുമെന്നും യുവജന കൂട്ടായ്മയുടെ പ്രസ്ഥാവനയിൽ പറയുന്നു.

 

 

0Shares