
ബദിയടുക്ക (കാസർകോട്): പഴയകാല മുസ്ലിം ലീഗ് നേതാവ് നെക്രാജെയിലെ പി.അബ്ദുല്ല പജില നിര്യാതനായി. 83 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെതുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടോടെയായിരുന്നു അന്ത്യം.

ഭാര്യ- സുലൈഖ, പരേതയായ ഖദീജ, മക്കൾ- ഫത്തിമ, മുഹമ്മദ്, ജമീല, സഫിയ, താഹിറ, നാസർ, സീനത്ത്, ഫരീദ, ശാഫി, ഹസീന മരുമക്കൾ- മൊയ്തു മടിക്കേരി, മുഹമ്മദ് കെ.എം നെട്ടണിഗെ, മൊയ്തു അർളടുക്ക, ഇബ്രാഹിം മഞ്ഞംപാറ, ഹനീഫ ബെട്ടംമ്പാടി, മുഹമ്മദ് റഫീക്ക് മുണ്ടിത്തടുക്ക, പി.എസ് ലത്തീഫ് കിന്നിംഗാർ, റാബിയ എരുതുംകടവ്, സുമയ്യ പെർള, റുബീന ബോവിക്കാനം. മരണ വാർത്തയറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കളടക്കം നിരവധിപേർ വീട്ടിലെത്തി. ചൊവ്വാഴ്ച്ച രാവിലെ നെക്രാജെ ഖിള്ർജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
