പള്ളിക്കര: അക്വയര്‍ ചെയ്ത് ഇനിയും രേഖകള്‍ ലഭ്യമാവാത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിയമ വിരുദ്ധമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ട് ജനങ്ങളെ കബളിപ്പിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പളളിപ്പുഴ സ്വാഗതം പറഞ്ഞു.
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.ഇ.എ ബക്കര്‍, കെ.എ. അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, കെ.എം അബ്ദുല്‍ റഹിമാന്‍, പി.എ. അബൂബക്കര്‍ ഹാജി, ഹാരിസ് തൊട്ടി, എം.ബി ഷാനവാസ്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അന്‍സാരി ബേക്കല്‍, പി.എം അബ്ദുല്‍ ഖാദര്‍ ഹാജി, ഹനീഫ് മഠം, എ.എം. അബ്ദുല്‍ ഖാദര്‍ , അഷറഫ് മഠം, മുഹമ്മദ് കുഞ്ഞി മാസ്തി ഗുഡ്ഢ, പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. അബ്ദുല്ല, എം.പി.എം ഷാഫി, ഷക്കീല ബഷീര്‍, ആയിഷ റസാഖ്, എം.ജി ആയിഷ, കെ.ടി. ആയിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസൂറാബി റസാഖ് പ്രസംഗിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ അനുവദിച്ച 1.87 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് ഒക്ടോബര്‍ പതിമൂന്നിന് മന്ത്രി മേഴ്‌സി കുട്ടി അമ്മയാണ് തറക്കല്ലിട്ടത്. തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ് ലിം ലീഗ് നിവേദനം നല്‍കിയിരുന്നു.
പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്ര കെട്ടിട നിര്‍മ്മാണം: മുസ് ലിം ലീഗ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി