കൊച്ചി: നടന്‍ ദിലീപിന് എതിരെ നിരന്തരം ഉണ്ടാകുന്ന വാര്‍ത്തകള്‍ക്ക് എതിരെയും വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് എതിരെയും മറുപടിയുമായി ദിലീപ് രംഗത്ത് വന്നു. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം. ദിലീപിന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങള്‍ തൊട്ട് വിവാഹം, വിവാഹ മോചനം, പുനഃര്‍ വിവാഹം, സിനിമ മേഖലയിലെ സമരം, അമേരിക്കയിലെ ഷോ തുടങ്ങി നിരവധി വിഷയങ്ങള്‍ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ദിലീപിന്റെ വ്യക്തി ജീവിത്തതിലെ പ്രശ്‌നങ്ങളും ചിലര്‍ നടത്തുന്ന സംഘടിത അക്രമങ്ങളും, ചില പത്രങ്ങളിലെ വാര്‍ത്തകളും കടന്നു വന്ന അഭിമുഖത്തില്‍ ചിലരുടെ പേരുകള്‍ ദിലീപ് തുറന്ന് പറയുകയും ചെയ്യ്തു. സിനിമാമംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് പല്ലിശ്ശേരിയെക്കുറിച്ച് തുറന്ന് പറയുന്ന ദിലീപ് പല്ലിശ്ശേരി പണത്തിനായി എഴുതുന്നയാളാണെന്നും പലപ്പോഴും എന്നോട് പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുറന്നടിച്ചു. പണം കൊടുത്താല്‍ ചെയ്യുന്ന വാര്‍ത്തയോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ പലപ്പോഴും പലകാര്യത്തിലും ഞാന്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു.

അന്നൊക്കെ എനിക്ക് എതിരെയാണ് അദ്ദേഹം എഴുതിയത്. ഒരു അഭിമുഖം എന്നോട് ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ അദ്ദേഹത്തിന്റെ ഭാവനയില്‍ ചെയ്തത് ഞാന്‍ ഓര്‍ക്കുന്നു. അത്‌കൊണ്ട് തന്നെ എന്റെ മുന്നില്‍ അദ്ദേഹം കോമാളിയാണ്. എന്നോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നതെന്നും ദിലീപ് പറഞ്ഞു. മാതൃഭൂമിയിലെ അവതാരകന്‍ വേണു എന്നെ കടന്നാക്രമിക്കാന്‍ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ ജോലി ഊത്തായത് കൊണ്ട് അത് അദ്ദേഹം ഭംഗിയായി ചെയ്യ്തു. മേലനങ്ങി പണിയെടുക്കാതെ ചാനല്‍ സ്റ്റുഡിയോയ്ക്ക് അകത്തെ കാര്യം മാത്രമാണ് ഇവര്‍ ചെയ്യുന്നത്. വേണുവിന്റെ പല രഹസ്യങ്ങളും എനിക്കറിയാം, അത് ഞാന്‍ പുറത്ത് പറയുന്നില്ല എന്നും ദിലീപ് പറയുകയുണ്ടായി. എന്നാല്‍ താന്‍ അങ്ങനെയല്ല തുറന്ന മനസ്സാണ് ആരെയും ഇതുവരെ ദ്രോഹിച്ചിട്ടില്ല അതിന് സാധിക്കുകയുമില്ല. മഞ്ജുവാര്യരുമായുള്ള വിവാഹമോചനം വളരെ വേദന ഉണ്ടാക്കുന്ന ഒന്നാണ് ഇതിനു കാരണം കാവ്യ അല്ല. വിവാഹ മോചന ഹര്‍ജിയില്‍ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥകാര്യങ്ങള്‍ മുഴുവനും പറഞ്ഞിട്ടുണ്ട്. ഇത് അതീവ രഹസ്യമാണ്. കാരണം ഇതില്‍ പ്രമുഖര്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ കളങ്കപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

അവര്‍ മാന്യന്മാരാണ് പക്ഷേ എന്റെ ജീവിതത്തിലെ വില്ലന്‍മാരും, കൂടെ നിന്നവരാണ് പണി തന്നത്, സാഹചര്യം എന്നെ ഇക്കാര്യങ്ങളൊക്കെ പുറത്ത് പറയിപ്പിക്കാതിരിക്കട്ടെ എന്നും ദിലീപ് ഓര്‍മപ്പെടുത്തുന്നു. എന്നെക്കുറിച്ച് പലരും പലവാര്‍ത്തകളും ഉണ്ടാക്കുകയുണ്ടായി. പല മഞ്ഞ പത്രങ്ങളില്‍ വന്നതും പിറ്റേദിവസം മുഖ്യധാരാപത്രങ്ങള്‍ ഏറ്റ് പിടിച്ചു. ഇതിന്റെ പിന്നില്‍ ആരുടെയോ കറുത്ത കൈകള്‍ ഉണ്ട്. അവരുടെ ആവശ്യം ദിലീപിനെ സിനിമയില്‍ നിന്ന് തുടച്ചു നീക്കലാണ്. എന്നെ ഞാനാക്കിയത് പ്രേക്ഷകരാണ് പിന്നെ ദൈവാനുഗ്രഹവും അത്‌കൊണ്ട് തന്നെ എന്നെ തകര്‍ക്കാനാവില്ലെന്നും ദിലീപ് പറഞ്ഞു. ഇത് വരെ എന്നെക്കുറിച്ച് കള്ളപ്രചാരണം നടത്തിയവര്‍ക്കെതിരെ ഞാന്‍ പ്രതികരിച്ചിട്ടില്ല. ഇനിമുതല്‍ പ്രതികരിക്കുമെന്നും അങ്ങനെ പ്രതികരിച്ചാല്‍ പല മാന്യന്മാരുടെ മുഖവും തുറന്ന് കാട്ടേണ്ടി വരുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം: