ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ആകമാനം പര്‍ദ നിരോധനം നടപ്പാക്കണമെന്ന് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി. യൂറോപ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണിത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് സാങ് ക്‌ളോദ് ജങ്കര്‍ ഈ പാര്‍ട്ടിയുടെ പ്രതിനിധിയും.
മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ഭീകരവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നാണ് പാര്‍ട്ടി പറയുന്നത്. അതിനാല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി എളുപ്പമാക്കുന്നതിന് ഇത്തരം വസ്ത്രധാരണ രീതി നിരോധിക്കണമെന്നാണ് ആവശ്യം.

216 സീറ്റാണ് പാര്‍ട്ടിക്ക് യൂറോപ്യന്‍ പാര്‍ലമെന്റിലുള്ളത്. എന്നാല്‍, പാര്‍ലമെന്റില്‍ ഇത്തരത്തില്‍ നിയമ നിര്‍മാണം അവതരിപ്പിക്കുന്നതു സംബന്ധിച്ച സൂചനയൊന്നും പ്രത്യക്ഷത്തില്‍ നല്‍കിയിട്ടില്ല. ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ട്ടി തലത്തിലാണ് പാസാക്കിയിരിക്കുന്നത്.