
മലപ്പുറം: പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ ആനുവദിക്കരുതെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കള്ളവോട്ടും പര്‍ദ്ദയും തമ്മില്‍ ബന്ധിപ്പിച്ചത് ശരിയായില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പര്‍ദ്ദ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സി.പി.എം മുസ്ലിം വിഭാഗത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
