പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി: അമ്മയുടെ കൈയ്യില്‍ നിന്ന് 40 അടി താഴ്ച്ചയിലേക്ക് വീണ കുഞ്ഞ് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി: അമ്മയുടെ കൈയ്യില്‍ നിന്ന് 40 അടി താഴ്ച്ചയിലേക്ക് വീണ കുഞ്ഞ് മരിച്ചു.

ഉസ്‌ബെക്കിസ്ഥാന്‍: എസ്‌കലേറ്ററില്‍ പര്‍ദ്ദ കുടുങ്ങി അമ്മയുടെ കൈയ്യില്‍ നിന്ന് 40 അടി താഴ്ച്ചയിലേക്ക് വീണ് കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഉസ്‌ബെക്കിസ്ഥാനിലെ അന്‍ഡിജാനിലുള്ള ഒസ്‌ബെജിം ഷോപ്പിങ് മാളിലാണ് സംഭവം. രണ്ട് കുട്ടികളെയും രണ്ട് കൈയ്യിലായി പിടിച്ചു കൊണ്ട് വരുമ്പോള്‍ ഇടതു കൈയ്യിലുണ്ടായിരുന്ന ഇളയ കുട്ടിയാണ് താഴേക്ക് വീണത്. ഉടന്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഷോപ്പിങ് മാളിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=vtYobRErDrc

0Shares