പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന് അധ്യാപകരുടെ ഭീഷണി; ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; എസ്.എഫ്.ഐ പ്രതിഷേധത്തില്‍ ക്രോസ് റോഡ്‌ സ്കൂള്‍ അടിച്ചു തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന് അധ്യാപകരുടെ ഭീഷണി; ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; എസ്.എഫ്.ഐ പ്രതിഷേധത്തില്‍ ക്രോസ് റോഡ്‌ സ്കൂള്‍ അടിച്ചു തകര്‍ത്തു

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. കോട്ടയം പാമ്പാടിയിലെ ക്രോസ് റോഡ്‌സ്സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്‍റെയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭകാരികളെ നിയന്ത്രിച്ചത്.


പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവമാണ് എസ്.എഫ്.ഐ പ്രക്ഷോഭത്തിന് കാരണം. എന്നാല്‍ വിദ്യാര്‍ഥിയെ മനപൂര്‍വ്വം പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം.

0Shares