
വിമാനത്തില്‍ യാത്രയ്ക്ക് ഒരുങ്ങവേ ‘ബോംബ്’ എന്ന വാക്ക് ഉപയോഗിച്ച മലയാളി യാത്രക്കാരനെ ഇറക്കിവിട്ട് ഇൻഡിഗോ എയർലൈൻസ്. പത്തനംതിട്ടജില്ലാ സ്വദേശിയായ അലക്സ് മാത്യുവിനെയാണ് ഇൻഡിഗോ എയർലൈൻസ് ഇറക്കിവിദുകയും തുടര്‍ന്ന്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇന്ന് ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.

വിമാന താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജീവനക്കാരുടെ പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ കയറുന്നതിന് തൊട്ട് മുൻപായി വിമാനത്തിലെ ജീവനക്കാർ നടത്തുന്ന പരിശോധനയ്ക്കിടെ ക്ഷുഭിതനായ യാത്രക്കാരൻ എന്റെ ബാഗിൽ എന്താ ബോംബാണോ കൊണ്ടുപോകുന്നതെന്ന് ചോദിക്കുകയായിരുന്നു.
ഇതോടെ സ്ഥലത്ത് ഡോഗസ്ക്വാഡും, ബോംബ് സ്ക്വാഡുമെല്ലാം എത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എയര്‍ ലൈന്‍സ് ജീവനക്കാർക്കെതിരേ ഭീഷണിയുയർത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കിയിരുന്നു.
