പരിഗണനയില്‍ പോലുമില്ലാതെ ശ്രീധരൻ പിള്ള; വട്ടിയൂര്‍ക്കാവില്‍ കുമ്മനം ഉൾപ്പെടെ ആ​റു പേ​രു​ടെ പ​ട്ടി​കയുമായി ബി.ജെ.പി മ​ണ്ഡ​ലം ക​മ്മി​റ്റി

  • Post category:news
  • Reading time:1 min read
You are currently viewing പരിഗണനയില്‍ പോലുമില്ലാതെ ശ്രീധരൻ പിള്ള; വട്ടിയൂര്‍ക്കാവില്‍ കുമ്മനം ഉൾപ്പെടെ ആ​റു പേ​രു​ടെ പ​ട്ടി​കയുമായി ബി.ജെ.പി മ​ണ്ഡ​ലം ക​മ്മി​റ്റി

അടുത്തുതന്നെ നടക്കാനുള്ള വ​ട്ടി​യൂ​ര്‍​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ബി​.ജെ​.പി സ്ഥാ​നാ​ര്‍​ത്ഥി​യാ​വ​ണ​മെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശം. കു​മ്മ​ന​ത്തി​ന്‍റെ പേ​ര് ഒ​ന്നാ​മ​താ​യി നിര്‍ദ്ദേശിച്ച പ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​ക്കു കൈ​മാ​റി. കു​മ്മ​നം ഉ​ള്‍​പ്പെ​ടെ ആ​റു പേ​രു​ടെ പ​ട്ടി​ക​യാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി കൈ​മാ​റി​യി​ട്ടു​ള്ള​ത്. സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ളയുടെ പേര് പരിഗണനയില്‍ പോലും ഇല്ലാത്ത പട്ടികയില്‍ ബി.​ജെ.​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷാ​ണ് ര​ണ്ടാ​മ​ത് ഉ​ള്ള​ത്.

ബി.​ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ആ​യി​രി​ക്കെ മി​സോ​റം ഗ​വ​ര്‍​ണറാ​യി നി​യ​മി​ത​നാ​യ കു​മ്മ​നം, സ്ഥാ​നം രാ​ജി​വ​ച്ച് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ശ​ശി ത​രൂ​രി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് കു​മ്മ​നം കാ​ഴ്ച​വ​ച്ച​ത്. ഇ​ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പാ​ര്‍​ട്ടി വി​ലി​യി​രു​ത്തു​ന്ന​ത്.

വി​.വി രാ​ജേ​ഷ്, ജെ.​ആ​ര്‍.​പ​ദ്മ​കു​മാ​ര്‍, പി.​കെ.​കൃ​ഷ്ണ​ദാ​സ്, കെ.​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളും മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്നോ​ട്ടു​വ​ച്ച പ​ട്ടി​ക​യി​ലു​ണ്ട്. ഇ​തി​ൽ മൂ​ന്ന് പേ​രു​ക​ളാ​കും സം​സ്ഥാ​ന ക​മ്മി​റ്റി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​യ​ക്കു​ക. കോണ്‍ഗ്രസിലെ കെ. ​മു​ര​ളീ​ധ​ര​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യ ഒ​ഴി​വി​ലാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്. മണ്ഡലത്തില്‍ ക​ഴി​ഞ്ഞ ത​വ​ണ മു​ര​ളീ​ധ​ര​നോ​ടു മ​ത്സ​രി​ച്ച കു​മ്മ​നം ര​ണ്ടാ​മ​ത് എ​ത്തി​യി​രു​ന്നു.

0Shares