അസുന്‍സിയോണ്‍: പരാഗ്വെയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. പ്രസിഡന്റിന് വീണ്ടും അധികാരത്തിലെത്താനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ നിയമനിര്‍മാണ സഭയായ കോണ്‍ഗ്രസിന് തീയിട്ടു.

കോണ്‍ഗ്രസിന് സുരക്ഷയൊരുക്കിയിരുന്ന ബാരിക്കേഡുകള്‍ക്ക് തീയിട്ട പ്രക്ഷോഭകര്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഭരണഘടന ഭേദഗതിക്ക് അനുമതി നല്‍കാനായി സെനറ്റര്‍മാര്‍ സ്വകാര്യ യോഗം ചേര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ പ്രക്ഷോഭകര്‍ റോഡുകള്‍ ഉപരോധിച്ചിരുന്നു.