പരസ്പരം ചെളിവാരിയെറിഞ്ഞ് ഇടത് നേതാക്കള്‍; പിണറായി ഭരിക്കുന്നത് ഞങ്ങള്‍ കൊടുത്ത കട്ടിലുകൊണ്ട് : സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി

  • Post category:news
  • Reading time:1 min read
You are currently viewing പരസ്പരം ചെളിവാരിയെറിഞ്ഞ് ഇടത് നേതാക്കള്‍; പിണറായി ഭരിക്കുന്നത് ഞങ്ങള്‍ കൊടുത്ത കട്ടിലുകൊണ്ട് : സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെ പരസ്പരം ചെളിവാരിയെറിഞ്ഞ് നേതാക്കള്‍. സി.പി.ഐയെ വിമര്‍ശിച്ച് മന്ത്രി എം.എം മണിയുടെ പ്രസ്താവന വന്നത് പിന്നാലെ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറിയും രംഗത്ത്. യഥാര്‍ത്ഥ ഇടതുപക്ഷ വിരുദ്ധര്‍ സി.പി.എം ആണെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് പറഞ്ഞു.

പിണറായി ഭരിക്കുന്നത് തങ്ങള്‍ കൊടുത്ത കട്ടിലുകൊണ്ടാണ്. സിപിഐ ഇല്ലാതെ സി.പി.എമ്മിന് കേരളം ഭരിക്കാന്‍ ആകില്ലെന്നും എം.എല്‍.എ പി.കെ ശശി കള്ളനാണയമാണെന്നും സുരേഷ് രാജ് ആഞ്ഞടിച്ചു. സി.പി.ഐയെ തുരത്താന്‍ ശശിയുടെ മുതുമുത്തച്ഛന്മാര്‍ വിചാരിച്ചിട്ട് നടന്നിട്ടില്ലെന്നും പാലക്കാട് കുമരംപുത്തൂര്‍ ലോക്കല്‍ സമ്മേളന വേദിയില്‍വെച്ച് അദ്ദേഹം പറഞ്ഞു.

0Shares