കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി 20 മത്സരത്തിന്നിറങ്ങുന്നു. പരമ്പര ലക്ഷ്യമിട്ടാണ് കോഹ്ലിയും കൂട്ടരുടെയും വരവ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച ഇന്ത്യ (1-0)മുന്നിലാണ്. ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് മത്സരം.
ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ലോകേഷ് രാഹുലും(101), നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ട്വന്റി 20 കൂടാതെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടെസ്റ്റുകളുമടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരം ഇന്ന് കാര്‍ഡിഫില്‍